യൂത്ത് കോണ്‍ഫറന്‍സിയ സോണ്‍ തല സമാപനം
ഖത്തര്‍: ‘വിഭവം കരുതണം, വിപ്ലവമാവണം’ എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ 17 രാഷ്ട്രങ്ങളിലെ 1000 യൂണിറ്റുകളിലായി നടത്തി വരുന്ന യൂത്ത് കോണ്‍ഫറന്‍സിയ സമ്മേളനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് സോണില്‍ സമാപനം കുറിച്ചു.
പ്രവാസി യുവതയുടെയും വിദ്യാര്‍ത്ഥികളുടെയും കലാസാംസ്‌കാരിക വൈജ്ഞാനിക ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് രിസാല സ്റ്റഡി സര്‍ക്കിള്‍.
പ്രവാസ ലോകത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തി ഗ്ലോബല്‍തലത്തില്‍ 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.
‘വിഭവം കരുതണം വിപ്ലവമാകണം’ എന്ന ‘ ത്രൈവിംഗ് തേര്‍ട്ടി’ മുത്തതാം വാര്‍ഷിക പ്രമേയം വളരെ കാലികപ്രസക്തമാണ്. പ്രകൃതിയിലെ വിഭവങ്ങളും മാനുഷിക വിഭവങ്ങളും കരുതലോടെ പ്രയോഗിക്കാനും അതുവഴി മാനവകുലത്തിനും പ്രപഞ്ചത്തിനും കൈവരേണ്ടുന്ന വിപ്ലവമാണ് ഈ പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ട വിഭവങ്ങള്‍ മനുഷ്യന്‍ ഉണ്ടാകുന്ന കാലത്തോളം വിനിയോഗിക്കാന്‍ നമുക്കാവണം എന്ന് സോണ്‍ തലത്തില്‍ യൂനിറ്റ് കോണ്‍ഫെറെന്‍സിയകള്‍ അഭിപ്രായപ്പെട്ടു.
ഈ ആശയത്തെ പ്രാവര്‍ത്തികമാക്കുന്ന വിധത്തില്‍ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ച ശേഷം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്ന മഅമൂറ യൂത്ത് കോണ്‍ഫറന്‍ഷിയ, ചന്ദ്രിക ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് അതിരുമട , മൊയ്ദീന്‍ ഇരിങ്ങല്ലൂര്‍ ഹസ്സന്‍ സഖാഫി ആതവനാട്,കഫീല്‍ പുത്തന്‍പള്ളി, മഹറൂഫ് വെളിയംകോട് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഷക്കീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആസിഫ് പി ലത്തീഫ് സ്വാഗതംവും സജീര്‍ ജൗഹരി നന്ദിയും പറഞ്ഞു.