Breaking News

ഭാഷയുടെ അനന്ത സാധ്യതകളറിയിച്ച് അന്താരാഷ്ട്ര അറബിക് സെമിനാര്‍ സമാപിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. ജാമിയ സലഫിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി പഠന വിഭാഗം, ഫാറൂഖ് കോളേജ്, എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സമാപിച്ചു. സമാപന ചടങ്ങ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭാഷ വിഭാഗം ഡീനും മുന്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുമായ ഡോ.എ.ബി.മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

അറബി ഭാഷയുടെ വികാസ പരിണാമഘട്ടങ്ങളിലെ അവിഭാജ്യ അടരാണ് ഇന്ത്യന്‍ അറബി സാഹിത്യമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. ജ്ഞാനസമൂഹ നിര്‍മ്മിതിയില്‍ ഭാഷയുടെ പങ്ക് വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാറൂഖ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഇ കെ സാജിദ് അധ്യക്ഷത വഹിച്ചു. സെമിനാര്‍ ഡയറക്ടറും ജാമിഅഃ സലഫിയ അറബി കോളേജ് പ്രിന്‍സിപ്പലുമായ ടി.പി.അബ്ദുറസാഖ് ബാഖവി, നാഷണല്‍ സെമിനാര്‍ കണ്‍വീനര്‍ ഡോ.പി മുഹമ്മദ്, ഫാറൂഖ് കോളേജ് പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ടി.പി സഗീര്‍ അലി, സെമിനാര്‍ കോര്‍ഡിനേറ്റമാരായ എ.സി ഷറഫുദ്ദീന്‍ സുഹ്ഫി ഇംറാന്‍ എന്നിവര്‍ പ്രസംഗിച്ചു.

യമന്‍ സ്വന്‍ആ യൂണിവേഴ്‌സിറ്റി ഗവേഷകനായ മുഹമ്മദ് നാസര്‍ ബിന്‍ ഗാബര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ‘ഇന്ത്യന്‍ സാഹചര്യത്തില്‍ അറബി ഭാഷയുടെ അധ്യായനം’ സെഷനില്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് അറബിക് പഠന വിഭാഗം മേധാവി ഡോ എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി ഡിപ്പാര്‍ട്ട്മെന്റ് അസോസിയേറ്റ്’ പ്രൊഫസര്‍ ഡോ.അബ്ദുല്‍ മജീദ്.ഇ, ഡോ. അബ്ദുല്‍ നസീര്‍ അല്‍ അസ്ഹരി, മദീനത്തുല്‍ ഉലൂം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അബ്ദുല്‍ മുനീര്‍, മദീനത്തുല്‍ ഉലൂം അറബിക് കോളേജ് റിസേര്‍ച്ച് സ്‌കോളര്‍ സുഹ്ഫി ഇംറാന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് സ്‌കോളര്‍ യു. സലീല്‍, അന്‍വാറുല്‍ ഇസ്ലാം വുമണ്‍സ് കോളേജ് റിസര്‍ച്ച് സ്‌കോളര്‍ ഷമീലാ കെ.പി, മദീനത്തുല്‍ ഉലൂം അറബിക് കോളേജ് റിസേര്‍ച്ച് സ്‌കോളര്‍ സാലിം പി.പി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.

‘വര്‍ത്തമാനകാല തൊഴില്‍ സാധ്യതകളില്‍ അറബി ഭാഷക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ അക്കാദമിക് സെഷന്‍ കെ. കെ. മൊഹ് യുദ്ധീന്‍ ഫാറൂഖി (റിട്ട പ്രൊഫ, ആര്‍.യു.എ കോളേജ്) അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് പി.ജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ:യു.പി.മുഹമ്മദ് ആബിദ്, മദീനത്തുല്‍ ഉലൂം അറബി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മുഹമ്മദ് അമാന്‍, എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ചടങ്ങില്‍ അറബി ഭാഷക്ക് നല്കിയ സമഗ്രസംഭാവനകളും സാമൂഹിക സേവനങ്ങളും പരിഗണിച്ച് പി.മുഹമ്മദ് കുട്ടശേരി, മുഹമ്മദ് അഹ്‌മദ് ഫാറൂഖി, പ്രൊഫ അബ്ദുറഹിമാന്‍ ഫാറൂഖി, അബ്ദുറഹ്‌മാന്‍ മങ്ങാട്
ഈസ മദനി , അബൂബക്കര്‍ മൗലവി, എം.എം നദ്വി, എ.അബ്ദുല്ല നദ്വി എന്നിവരെ ആദരിച്ചു.

Related Articles

Back to top button
error: Content is protected !!