Local News
മലപ്പുറം പെരുമ : കോട്ടക്കല്‍ മണ്ഡലം ചാമ്പ്യന്മാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച മലപ്പുറം പെരുമ സീസണ്‍ 5 ല്‍ കോട്ടക്കല്‍ മണ്ഡലം ചാമ്പ്യന്മാരായി. കൊണ്ടോട്ടി മണ്ഡലം രണ്ടാം സ്ഥാനവും മങ്കട മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റീജന്‍സി ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.എം.ഷാജി, സിപി ജോണ്‍ എന്നിവര്‍ ഓവറോള്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഇരുപത്തഞ്ചോളം മല്‍സര ഇനങ്ങളിലായി ആയിരത്തില്‍ അറുനൂറിലധിരകം പേര്‍ മാറ്റുരച്ച മലപ്പുറം സീസണ്‍ 5 സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായിരുന്നു