
Breaking News
പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി
ദോഹ. മയൂര സ്മൃതി ഹരിപ്പാട് പ്രവാസി അസോസിയേഷന്‍ ഇബ്‌തെസിം മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി പുതിയ പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി . ഡോക്ടര്‍ പരിശോധനയും മറ്റു ടെസ്റ്റുകള്‍ക്കുള്ള ഇളവുകളും ചേര്‍ന്നതാണ് പ്രിവിലേജ് കാര്‍ഡ്.
ഹോസ്പിറ്റല്‍ സിഇഒ ഡോ.ഷൈല മയൂര സ്മൃതി ജനറല്‍ സെക്രട്ടറി ടി.എസ്സ് .താസിമിന് പ്രിവിലേജ് കാര്‍ഡ് നല്‍കി ഉല്‍ഘാടനം ചെയ്തു . ചടങ്ങില്‍ ട്രഷറര്‍ ഹരീഷ് പിള്ളയും രക്ഷാധികാരി വിശ്വം ബാലനും പി.ആര്‍.ഒ സുരേഷ് ഉത്തമനും സംബന്ധിച്ചു.