Local News

ഇ മാള്‍ ഡയറക്ടര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. മഞ്ചേരിയില്‍ പുതുതായി ആരംഭിക്കുന്ന പ്രവാസി സംരംഭമായ ഇ മാള്‍ ഡയറക്ടര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. മീഡിയ പ്ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
ഇ മാള്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഷീദ് എപി ഡയറക്ടറി ഏറ്റുവാങ്ങി. സെയില്‍സ് ഡയറക്ടര്‍ ജമാലുദ്ധീന്‍ കെ.എം, ജനറല്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ കെ, ഖത്തര്‍ ഡയറക്ടര്‍ അസ് കര്‍ ഒളകര , മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

ഓണ്‍ ലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.