Breaking News

നാളെ മാസപ്പിറവി നിരീക്ഷിക്കാന്‍ മന്ത്രാലയം ആഹ്വാനം

ദോഹ: നാളെ അനുഗ്രഹീത മാസമായ റമദാന്‍ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് നോക്കണമെന്ന് ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് കാഴ്ച കമ്മിറ്റി ഖത്തറിലെ എല്ലാ മുസ് ലിംകളോടും ആഹ്വാനം ചെയ്തു.
ചന്ദ്രക്കല കാണുന്നവരോട് ദഫ്ന ടവേഴ്സ് ഏരിയയിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്ത് എത്തി സാക്ഷ്യപ്പെടുത്തണമെന്നും കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!