Breaking News

മഴ നനഞ്ഞ് ദോഹ


അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി പെയ്ത മഴ പ്രവാസികളില്‍ ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതായി. സൂര്യാസ്തമയ ശേഷം തുടങ്ങിയ ചാറ്റല്‍ മഴ രാത്രിയാണ് പുരോഗമിച്ചത്. മഴ നനഞ്ഞ ദോഹയും കുളിരുള്ള പ്രഭാതവും പ്രവാസികളില്‍ സമ്മിശ്ര വികാരങ്ങളാണുയര്‍ത്തിയത്.