വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ വിമന്‍സ് ഫോറം അന്തര്‍ദേശീയ വനിതാദിനം സമുചിതമായി ആഘോഷിച്ചു
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ വിമന്‍സ് ഫോറം അന്തര്‍ദേശീയ വനിതാദിനം സമുചിതമായി ആഘോഷിച്ചു. കാഞ്ചാനി ഹാളില്‍ ചേര്‍ന്ന നിറപ്പകിട്ടാര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത സിനിമാ നടി മല്ലികാ സുകമാരന്‍ മുഖ്യാതിഥി ആയിരുന്നു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇപി അബ്ദുറഹ്‌മാന്‍, ദീപക് ഷെട്ടി , ജയപാല്‍ എന്നിവര്‍ അതിഥികളായിരുന്നു.
ഫെമിനയുടെ വോയിസ്ഓവറിന്റെ അകമ്പടിയോടെ ശരത്ത് ബാബു ഒരുക്കിയ വിഷ്വല്‍ട്രീറ്റ് മല്ലികാ സുകുമാരന് സമര്‍പ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.
കേക്ക് മുറിച്ചു കൊണ്ട് മല്ലിക സുകുമാരന്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സിമി ഷമീര്‍, വൈസ് പ്രസിഡണ്ട് പ്രേമ ശരത്ത്, ട്രഷറര്‍ സുനിത, സെക്രട്ടറി ഷൈനി കബീര്‍, സിനി ചന്ദ്ര എന്നിവരടങ്ങുന്ന വിമന്‍സ് ഫോറം സാരഥികളുടെ സാന്നിധ്യത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ് മുഖ്യാതിഥിയെ പൊന്നാട അണിയിച്ചു.
മല്ലിക സുകുമാരന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറിന്റെ സ്‌നേഹോപഹാരം കാജല്‍ സമ്മാനിച്ചു. തദവസരത്തില്‍ ഫോറം കണ്‍വീനര്‍മാരായ ചരിഷ്മ, മിനി എന്നിവര്‍ വിമന്‍സ് ഫോറം ഭാരവാഹികള്‍ക്കൊപ്പം വേദിയില്‍ സന്നിഹിതരായിരുന്നു.
പിന്നീട് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ വിഎസ് നാരായണന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മെമെന്റ്റൊ മല്ലിക സുകുമാരന് കൈമാറി. തദവസരത്തില്‍ പ്രസിഡണ്ട് സുരേഷ് കരിയാട്, ജന. സെക്രട്ടറി കാജല്‍, വൈസ് ചെയര്‍മാന്‍ സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡണ്ട് വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, സെക്രട്ടറി ലിജി, സെനിത്ത്, ഫോറം കണ്‍വീനര്‍മാരായ രഞ്ജിത്ത്, വിനോദ്, വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ്, ജന. സെക്രട്ടറി സിമി ഷമീര്‍, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍, ജന. സെക്രട്ടറി വിപിന്‍ പുത്തൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്നു സംസാരിച്ച മല്ലിക സുകുമാരന്‍ സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയില്‍ ഊന്നിയും സ്വതസിദ്ധമായ നര്‍മ്മം കലര്‍ന്ന പ്രഭാഷണത്തിലൂടെയും വേദിയില്‍ നിറഞ്ഞു നിന്നു. കുട്ടികളെ നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസവും മനസ്സാന്നിദ്ധ്യവും ജീവിത വിജയത്തിന് ഒഴിച്ചുകൂടാന്‍ ആവാത്തതാണെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.
പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ മലയാളത്തിന്റെ മഹാനടിയുമായി സംവദിക്കാന്‍ നിരവധിപേര്‍ക്ക് അവസരം ലഭിച്ചു.
സുബിന യോഗനടപടികള്‍ നിയന്ത്രിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ജന. സെക്രട്ടറി കാജല്‍ സ്വാഗതവും ഷൈനി കബീര്‍ നന്ദിയും പറഞ്ഞു.