Local News

റമദാന്‍ പകരുന്നത് മാനവിക ഐക്യത്തിന്റെ സന്ദേശം : ഡോ. അബ്ദുസമദ്

ദോഹ: മനുഷ്യ സ്‌നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും മഹല്‍ സന്ദേശമാണ് റമദാന്‍ വിളംബരം ചെയ്യുന്നതെന്ന് കെ.എം.സി.സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് പറഞ്ഞു. കെ.എം.സി.സി ഖത്തര്‍ തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കെഎംസിസിയുടെ ‘സീക്ക്’ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന നിസാര്‍ ചെറുവത്തിന് മണ്ഡലം പ്രസിഡണ്ട് ഇ.എ.നാസറും ഐ.സി.ബി.എഫ് ലീഗല്‍ സെല്‍ ലോയര്‍ അഡ്വക്കറ്റ് സജിമോന്‍ കാരക്കുറ്റിക്ക് ജനറല്‍ സെക്രട്ടറി ടി പി അബ്ബാസും ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റ് കെടി യാസര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ ഫൈസല്‍ വാഫി അടിവാരം ഖുര്‍ആന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ സ്‌പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹ്‌മാന്‍, ജില്ല സെക്രട്ടറിമാരായ ഫൈറൂസ്സ് മണിയൂര്‍, ഒ.പി. സാലിഹ് ആശംസകള്‍ നേര്‍ന്നു. ഷഫീഖ് ഹുദവി ഖിറാഅത്ത് നടത്തി. സെക്രട്ടറി പി പി സുഹാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ടി.പി.അബ്ബാസ് നന്ദിയും പറഞ്ഞു.