Local News

ഖത്തര്‍ ഐ എം സി സി ഇഫ്താര്‍ സംഗമവും നോര്‍ക്ക രജിസ്‌ട്രേഷനും

ദോഹ. ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവാസി ഘടകമായ ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റിഏഷ്യന്‍ ടൗണ്‍ ഹാള്‍ സെഞ്ചുറി റസ്റ്റോറന്റില്‍ വച്ച് ഇഫ്താര്‍ സംഗമവും നോര്‍ക്ക രജിസ്‌ട്രേഷനും സംഘടിപ്പിച്ചു. നോര്‍ക്ക ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ കൂടി വേദിയാവുകയും മറ്റു വിശ്വാസ ദര്‍ശനങ്ങളെയും ആചാരങ്ങളെയും അറിയാനും പരസ്പരം അടുക്കാനുള്ള അവസരം കൂടിയാവുകയാണ് ഇത് പോലുള്ള ഇഫ്താര്‍ സംഗമങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്ത് , പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്ന കേരളത്തിലെ പ്രവാസികളുടെ ക്ഷേമവും അവര്‍ക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചു വരുന്നവരുടെ പുനരധിവാസം, ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഷംസീര്‍ അരികുളം, മുഷ്താഖ് എന്നിവര്‍ സംസാരിക്കുകയും പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണ ഘടന ആമുഖം ചൊല്ലി ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട്ഷാനവാസ് ബാവ (ഐ സി ബി ഫ് പ്രസിഡന്റ് ),അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ലോക കേരള സഭാംഗം),ഖലീല്‍ ( യുനിറ്റി ഖത്തര്‍ ), അഹ്‌മദ് കുട്ടി (സംസ്‌കൃതി), ഷാനവാസ് ( യുവകലാസാഹിതി ), ഷിബു തിരുവനന്തപുരം ( ഇന്‍കാസ് ഖത്തര്‍), മുസ്താഖ് കൊച്ചി(സി ഐ സി), ഡോ:ഹാഷിയത്തുള്ള (ക്യു ഐ ഐ സി ), സുഹൈല്‍ കുറ്റ്യാടി (ഐസിഎഫ്)സെമീല്‍ അബ്ദുല്‍ വാഹിദ് (ചാലിയാര്‍ ദോഹ), ഭരത് (കെ പി എ ക്യു ) പ്രശോബ് (അടയാളം ഖത്തര്‍ )എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ കൂളിയങ്കാല്‍,ഷാനവാസ് ബാബു,മുനീര്‍ മേപ്പയ്യൂര്‍, അമീര്‍ ഷേക്ക്, സാദിഖ് കൂളിയങ്കാല്‍, മുനീര്‍ പിബി ,കബീര്‍ ആലംപാടി, കാദര്‍ ചൊക്ലി, സിയാദ് കണ്ണൂര്‍, സമദ്, ഷംസുദ്ദീന്‍,മുസ്തഫ കബീര്‍,മുബാറക്ക് നെല്ലിയാളി, ഹനീഫ് ,കബീര്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.പ്രസിഡന്റ് ഇല്യാസ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍ സ്വാഗതവും നൗഷീര്‍ ടി ടി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!