Local News

പുതുവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ‘നടുമുറ്റം ബുക്‌സ്വാപ്’

ദോഹ:ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ചിലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി നടുമുറ്റം ഖത്തര്‍ സംഘടിപ്പിച്ച ബുക്‌സ്വാപ് 2024 സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന ബുക്സ്സ്വപില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഉപഭോക്താക്കളായത്.നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി പദ്ധതി ഉദ്ഘാടനം ചെയ്തു.സാധാരണക്കാരായ പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങള്‍ കൈമാറുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ വിദ്യാഭ്യാസ സംസ്‌കാരമാണ് ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടുമുറ്റം പ്രസിഡന്റ് സന നസീം,മുന്‍ പ്രസിഡന്റ് സജ്‌ന സാക്കി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിലായിട്ടാണ് ബുക്‌സ്വാപ് നടന്നത്. നടുമുറ്റത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകള്‍ക്ക് വേണ്ടി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി രക്ഷിതാക്കള്‍ നേരിട്ട് തന്നെ പുസ്തകങ്ങള്‍ കൈമാറ്റം ചെയ്യുകയും കൂടാതെ വിവിധ ഏരിയ കോഡിനേറ്റര്‍മാര്‍ വഴി പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. നടുമുറ്റം പ്രസിഡന്റ് സന നസീം,ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം,വൈസ് പ്രസിഡന്റുമാരായ ലത കൃഷ്ണ,നജ്‌ല നജീബ്,റുബീന മുഹമ്മദ് കുഞ്ഞി,ട്രഷറര്‍ റഹീന സമദ്,സെക്രട്ടറി സിജി പുഷ്‌കിന്‍,കണ്‍വീനര്‍മാരാ സുമയ്യ തഹ്‌സീന്‍,ഹുദ എസ് കെ ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജ്‌ന സാക്കി, മുബഷിറ ഇസ്ഹാഖ്,അജീന അസീം,സനിയ്യ കെ സി,ജോളി തോമസ്,ഫരീദ,നിത്യ സുബീഷ്,രമ്യ കൃഷ്ണ,വാഹിദ നസീര്‍,വിവിധ ഏരിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Related Articles

Back to top button
error: Content is protected !!