
Local News
ഇഖ്‌റ ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ ഇരഞ്ഞിന്‍ കീഴ് പ്രവാസികളുടെ കൂട്ടായ്മ ഇരഞ്ഞി ഖത്തര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ സ്‌നേഹ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. അബ്ദു റഷീദ് മലയങ്കണ്ടി അധ്യക്ഷത വഹിച്ചു. അഡ്വ മുഹമ്മദ് എടക്കുടി, അബ്ദുല്ല പൊയില്‍, നാഹിദ് എം കെ, ഫൈസല്‍ എടക്കുടി, മുഹമ്മദ് ഇല്ലത്ത്, ആബിദ് കെ കെ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ദാന ഹൈപ്പര്‍ അബ്ദു റഷീദ് എം കെ (ചെയര്‍മാന്‍) അബ്ദുല്ല പൊയില്‍ (ജനറല്‍ കണ്‍വീനര്‍) സലീല്‍ സി (ട്രഷറര്‍) എന്നിവരെയും അഡ്വ മുഹമ്മദ് എടക്കുടി, സത്താര്‍ എം കെ, അന്‍വര്‍ എം കെ (വൈസ് ചെയര്‍മാന്‍) നാഹിദ് എം കെ, ഷബീര്‍ പി പി, ഫൈസല്‍ ഇ കെ, സഫ്വാന്‍ ഇ, ഫവാസ് എം കെ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞെടുത്തു.