Local News

ശാന്തിനികേതന്‍ മദ്‌റസ: സെക്കന്‍ഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ദോഹ : അല്‍ മദ്റസ അല്‍ ഇസ്ലാമിയ ശാന്തിനികേതന്‍, വക്‌റ സെക്കന്‍ഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 95.5 % മാര്‍ക്കോടെ ഷിഫ്ന മുഹമ്മദ് ഒന്നാം റാങ്കും, 93 % മാര്‍ക്കോടെ ഷെസ ഫാത്തിമ രണ്ടാം റാങ്കും, 86 % മാര്‍ക്കോടെ റാഹ റഊഫ് മൂന്നാം റാങ്കും കരസ്ഥമാക്കി.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ പരീക്ഷയില്‍ 100 ശതമാനമാണ് വിജയം . 26 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത് .

ഒന്നാം റാങ്ക് നേടിയ ഷിഫ്‌ന ഒറ്റപ്പാലം സ്വദേശിയും ഖത്തര്‍ ഫ്‌ലോര്‍ മില്‍ മാനേജര്‍ മുഹമ്മദിന്റെയും, സാജിത മുഹമ്മദിന്റെയും മകളാണ്. രണ്ടാം റാങ്ക് നേടിയ ഷെസ ഫാത്തിമ കോഴിക്കോട് സ്വദേശിയും റാഷിദ് അല്‍ മുല്ല ട്രേഡിങ്ങ് കമ്പനി സി.ഇ.ഒ. ശംസുദ്ദീന്റെയും, ഷൈമ ശംസുദ്ദീന്റെയും മകളാണ്. കാസര്‍കോഡ്, ഉദുമ സ്വദേശിയും ശാമ ഫാഷന്‍ ഉടമയുമായ റഊഫിന്റെയും ആയിഷ റഊഫിന്റെയും മകള്‍ റാഹ റഊഫ് ആണ് മൂന്നാം റാങ്ക് നേടിയത് .

ഉന്നത വിജയം നേടുകയും സെക്കന്‍ഡറി തല മദ്‌റസ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സെന്റര് ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ്: ടി. കെ. കാസ്സിം , വിദ്യഭ്യാസ വിഭാഗം ചെയര്‍മാന്‍ ഇ. അര്‍ഷദ്, വിദ്യഭ്യാസ വിഭാഗം തലവന്‍ മുഈനുദ്ധീന്‍, പി. ടി. എ. പ്രസിഡന്റ് അസ്ഗര്‍ അലി, പ്രിന്‍സിപ്പല്‍ ആദം എം.ടി. എന്നിവര്‍ അഭിനന്ദിച്ചു.

വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും അടുത്ത മാസം നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി മേല്‍നോട്ടത്തില്‍ ബര്‍വ വില്ലേജിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളിലാണ് മദ്റസ പ്രവര്‍ത്തിക്കുന്നത്. വ്യാഴാഴ്ചകളില്‍ വൈകീട്ട് 4 .30 മുതല്‍ 6 .45 വരെയും ശനിയാഴ്ചകളില്‍ രാവിലെ 8 മണിമുതല്‍ 1 . 00 മണിവരെയാണ് പ്രവൃത്തി സമയം. എന്നാല്‍ 9, 10 ക്ലാസ്സുകള്‍ക്ക് വ്യാഴാഴ്ചക ളില്‍ മാത്രമേ ക്ലാസ്സുണ്ടായിരിക്കുകയുള്ളു. കെ.ജി മുതല്‍ 10 വരെ ക്ലാസ്സുകളിലാ യി 1300 ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55703766 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button
error: Content is protected !!