Local News

എച്ച് ആര്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍, ലെവെല്‍ അപ്പ് എന്ന പേരില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ലിങ്കെഡിന്‍ – പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമിനെ വ്യക്തിവികാസത്തിനും, തൊഴില്‍ അന്വേഷണങ്ങള്‍ക്കും, ഔദ്യോഗിക ഉയര്‍ച്ചക്കും എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന വിഷയത്തിനായിരുന്നു വര്‍ക്ക്‌ഷോപ്പ് ഊന്നല്‍ നല്‍കിയത്. ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന പരിപാടിയില്‍, സ്‌കൂള്‍ ഗുരു ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം ഫൗണ്ടര്‍ അമീര്‍ ഷാജി സെഷന്‍ കൈകാര്യം ചെയ്തു.

ഫോക്കസ് ഖത്തര്‍ എച്ച് ആര്‍ ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ നടന്ന പരിപാടിയില്‍ എച്ച് ആര്‍ മേനേജര്‍ മൊയ്ദീന്‍ ഷാ, അഡ്മിന്‍ മേനേജര്‍ ഡോ റസീല്‍, ക്യൂ സി മേനേജര്‍ ഹാഫിസ് ഷബീര്‍ എന്നിവര്‍ സംസാരിച്ചു.