Local News

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഇന്ത്യയില്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പിന്റെ ഇന്ത്യയിലെ പ്രകാശനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു.
തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇരുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ചാണ് ഡയറക്ടറി പ്രകാശനം ചെയ്തത്.
എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്.അഹ്‌മദ് അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര, സീനിയര്‍ വൈസ് ചെയര്‍മാന്‍ ശശി നായര്‍ എന്നിവര്‍ സംബന്ധിച്ചു.