Breaking News
ഖത്തറിന്റെ മുതാസ് ബര്‍ഷിമിന് ‘ഐഡിയല്‍ അറബ് അത്ലറ്റ്’ അവാര്‍ഡ്
ദോഹ. ഖത്തറിന്റെ ആഗോള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരം മുതാസ് ബര്‍ഷിമിന് ‘ഐഡിയല്‍ അറബ് അത്ലറ്റ്’ അവാര്‍ഡ്. ദോഹയിലെ ആസ്പയര്‍ സോണില്‍ നടന്ന അറബ് സ്പോര്‍ട്സ് കള്‍ച്ചര്‍ അസോസിയേഷന്‍ അവാര്‍ഡ് 2024 ചടങ്ങിലാണ് മുതാസ് അവാര്‍ഡ് സ്വന്തമാക്കിയത്.
അറബ് യൂണിയന്‍ ഫോര്‍ സ്പോര്‍ട്സ് കള്‍ച്ചര്‍ അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ യൂസഫ് അല്‍ മന ‘പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നേടിയപ്പോള്‍ ആസ്പയര്‍ അക്കാദമി ‘മികച്ച കായിക സ്ഥാപനം’ നേടി.
‘എഎഫ്സി ഏഷ്യന്‍ കപ്പും ഫിഫ ക്ലബ് ലോകകപ്പും’ സംഘടിപ്പിച്ചതിനുള്ള ‘ഇവന്റ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേടി.