ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം

ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും പ്രസിഡണ്ട് ദ്രൗപതി മുര്‍മുവും ചേര്‍ന്ന് ഖത്തര്‍ അമീറിനെ സ്വീകരിച്ചു.
തുടര്‍ന്ന് അമീറിന് പ്രത്യേക ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി
ഹൈദറാബാദ് ഹൗസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്ന ഖത്തര്‍ അമീര്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി ധരണാപത്രങ്ങളില്‍ ഒപ്പുവെക്കും.
ഇന്ന് വൈകുന്നേരം പ്രസിഡണ്ട് ദ്രൗപതി മുര്‍മുവുമായും ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തും.
