ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ‘ഇഫ്താര്‍ സ്‌നേഹവിരുന്ന്’ സംഘടിപ്പിച്ചു

ദോഹ. ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ‘ഇഫ്താര്‍ സ്‌നേഹവിരുന്ന്’ സംഘടിപ്പിച്ചു. ‘സ്വാദ് ‘ റസ്റ്റോറന്റില്‍ വെച്ച് നടന്ന ഇഫ്താര്‍ സ്‌നേഹ സംഗമത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍, റമദാന്‍ സന്ദേശം നല്‍കി.
ഓണാട്ടുകര കുടുംബാംഗങ്ങളും കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത സംഗമത്തില്‍ ഓണാട്ടുകര പ്രവാസി അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടിയായ ‘സ്നേഹോത്സവം 2025’ ന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2025 മെയ് ഒന്നാം തീയതി ഐസിസി അശോക ഹാളില്‍ വെച്ച് പുല്ലാംകുഴല്‍ വിദഗ്ധന്‍ രാജേഷ് ചേര്‍ത്തലയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന പ്രോഗ്രാമിന് എല്ലാവരുടെയും സാന്നിധ്യവും പിന്തുണയും ഉണ്ടാകണമെന്ന് പ്രസിഡന്റ് ജയശ്രീ സുരേഷ് അഭ്യര്‍ത്ഥിച്ചു.
ചന്ദ്രകലാ ആര്‍ട്‌സ് ന്റെ സാരഥിയും അഭിനേതാവും കലാസാംസ്‌കാരികരംഗത്തെ നിറസാന്നിധ്യവുമായ ചന്ദ്രമോഹന്‍ പിള്ള, ഐസിസി ജനറല്‍ സെക്രട്ടറിയും ഓണാട്ടുകര കുടുംബാംഗവുമായ എബ്രഹാം. കെ. ജോസഫ്, ഐസിസി സെക്രട്ടറി പ്രദീപ് പിള്ള, ഐ എസ് സി പ്രസിഡന്റ് ഇ.പി അബ്ദുള്‍റഹ്‌മാന്‍, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ,സജീവ് സത്യശീലന്‍, ജയപാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ സംഗമത്തിന് നേതൃത്വം നല്‍കി.