Local News

സംസ്‌കൃതി ഗരാഫ യൂണിറ്റ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ദോഹ: സംസ്‌കൃതി ഖത്തര്‍ ഗരാഫ യൂണിറ്റിന്റെ നേത്യത്വത്തില്‍ ഇഫ്താര്‍ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ദോഹ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് മാസ്ട്രോ ഹാളില്‍ നടന്ന പരിപാടി സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സ്‌നേഹജ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്റ്റര്‍ ഇ എം സുധീര്‍, സംസ്‌കൃതി സെക്രട്ടറിമാരായ ബിജു പി മംഗലം, അബ്ദുള്‍ അസീസ്,വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ്, സംസ്‌കൃതി ട്രഷറര്‍ അപ്പു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ് സെക്രട്ടറി കൃഷ്ണപ്രസാദ് സ്വാഗതും വൈസ് പ്രസിഡന്റ് ഷമീര്‍ ടി കെ നന്ദിയും പറഞ്ഞു.