Local News

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പ്രത്യേക ആഘോഷ പരിപാടികളുമായി യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പ്രത്യേക ആഘോഷ പരിപാടികളുമായി ഖത്തറിലെ പ്രമുഖ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് കമ്പനിയും പേള്‍ ഐലന്‍ഡിന്റെയും ഗെവാന്‍ ഐലന്‍ഡിന്റെയും മാസ്റ്റര്‍ ഡെവലപ്പറുമായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി രംഗത്ത്.
പോര്‍ട്ടോ അറേബ്യയിലെ പ്രശസ്തമായ പേള്‍ റമദാന്‍ ബസാര്‍ ഈദ് അവധിക്കാലത്ത് ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. രണ്ട് ദ്വീപുകളിലുടനീളം ഈദിന്റെ ചൈതന്യം പകരുന്ന ഉത്സവ വിനോദത്തിന്റെ പുതുക്കിയ പരിപാടികളും സന്ദര്‍ശകര്‍ക്ക് പ്രതീക്ഷിക്കാമെന്ന് കമ്പനി വ്യക്തമാക്കി. സാംസ്‌കാരിക പ്രകടനങ്ങള്‍, പരമ്പരാഗത സംഗീതം, തത്സമയ സ്റ്റേജ് ഷോകള്‍ എന്നിവയും ഈദാഘോഷങ്ങളെ കമനീയമാക്കും.

Related Articles

Back to top button
error: Content is protected !!