Breaking News

മീഡിയ സിറ്റി ഖത്തറും ജര്‍മ്മന്‍ പ്രസ് ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ദോഹ. മീഡിയ സിറ്റി ഖത്തറും ജര്‍മ്മന്‍ പ്രസ് ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രമുഖ മാധ്യമ പ്ലാറ്റ്ഫോം എന്ന നിലയില്‍ ഖത്തറിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) മേഖലയിലുടനീളം വാര്‍ത്താ കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഒരു പ്രാദേശിക എഡിറ്റോറിയല്‍ ഹബ് സ്ഥാപിക്കുന്നതിനുള്ള സഹകരണ കരാറില്‍ മീഡിയ സിറ്റി ഖത്തറും ജര്‍മ്മന്‍ പ്രസ് ഏജന്‍സിയും (ഡിപിഎ) ഒപ്പുവച്ചത്.