Local News

അബ്ദുസ്സലാം മോങ്ങത്തിന് സ്വീകരണം നല്‍കി

ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആല്‍ മഹ്‌മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ (ഫനാര്‍) അതിഥിയായി ഖത്തറില്‍ എത്തിയ പ്രശസ്ത ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സലാം മോങ്ങത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫനാര്‍ പ്രതിനിധികളുടെയും ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി .

ഏപ്രില്‍ 18 വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഫനാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അബ്ദുസ്സലാം മോങ്ങം ഖത്തറിലെത്തിയത്.

അബ്ദുസലാം മോങ്ങം ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം ബിന്‍ മഹമൂദ് ഈദ് ഗാഹ് മസ്ജിദില്‍ സംസാരിക്കും. ഏപ്രില്‍ 19, ശനിയാഴ്ച ഇശാ നമസ്‌കാരത്തിന് ശേഷം
അലി ബിന്‍ അലി മസ്ജിദ്, നുഐജയിലും അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടാകും.

ദോഹയിലെ മുഴുവന്‍ മലയാളി സഹോദരങ്ങളെയും ഈ പ്രഭാഷണ പരമ്പരകളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!