Local News

പ്രവാസികള്‍ക്ക് പ്രായപരിധിയില്ലാത്ത പെന്‍ഷന്‍ നിയമം വേണം : പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ്

കോഴിക്കോട് . വിവിധ കാരണങ്ങളാല്‍ മടങ്ങിയെത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലാണ് ഇന്നു ജീവിക്കുന്നതെന്നും പുനരധിവാസ പദ്ധതിയുടെ ഘടനയിലുള്‍പ്പെടുത്തി പ്രായപരിധിയില്ലാത്ത പെന്‍ഷന്‍ നിയമം പ്രാവര്‍ത്തികമാക്കണമെന്നും എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാനും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജയാ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാനുസൃതമായി ചട്ടങ്ങള്‍ക്ക് മാറ്റം വേണം. ഒരു രാജ്യത്തിന്റെ, ഒരു സംസ്ഥാനത്തിന്റെ വികസിത പരിണാമം പ്രവാസി സമൂഹത്തിന്റെതാണെന്നു ഓര്‍ക്കണം. തദ്ദേശസ്ഥാപനങ്ങള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് വരെ വിദേശ പണത്തിന്റെ വാത്സല്യം അനുഭവിച്ചില്ലേ. സമ്പന്നന്മാരാണോ എല്ലാ പ്രവാസികളും.പ്രവാസികള്‍ രാഷ്ട്രീയ നയങ്ങളേ ഭയക്കുന്നില്ല. നട്ടെല്ലു വളയാതെ പ്രതികരിക്കുമെന്നും അഹമ്മദ് വ്യക്തമാക്കി. എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍
കെ. എന്‍. എ അമീര്‍ അദ്ധ്യക്ഷത വഹിച്ചു.