Local News

വര്‍ക്കിംഗ് ലേഡീസിന് പ്രത്യേക താമസ സൗകര്യമൊരുക്കി വസീഫ്

ദോഹ. ഖത്തറില്‍ വര്‍ക്കിംഗ് ലേഡീസിന് പ്രത്യേക താമസ സൗകര്യമൊരുക്കി മുന്‍നിര പ്രോപ്പര്‍ട്ടി മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് കമ്പനിയായ വസീഫ് . തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നത് കമ്പനിയുടെ പ്രധാന ലക്ഷ്യമാണെന്നും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം താമസ സൗകര്യങ്ങളൊരുക്കുമെന്നും കമ്പനി അറിയിച്ചു.
ജോലി ചെയ്യുന്ന സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ‘ലേഡീസ് അക്കോമഡേഷന്‍ – ബര്‍വ അല്‍ ബരാഹ’ എന്ന പുതിയ പദ്ധതിക്ക് ലീസിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!