Local News
2025 ലെ ഏറ്റവും ശക്തരായ 100 അറബികളുടെ ഗള്‍ഫ് ബിസിനസ് പട്ടികയില്‍ ഇടം നേടി 6 ഖത്തരികള്‍

ദോഹ. 2025 ലെ ഏറ്റവും ശക്തരായ 100 അറബികളുടെ ഗള്‍ഫ് ബിസിനസ് പട്ടികയില്‍ ഇടം നേടി 6 ഖത്തരികള്‍.
ഷെയ്ഖ അല്‍ മയാസ്സ (സാംസ്‌കാരിക ദര്‍ശനം) , എഞ്ചിനീയര്‍ സാദ് അല്‍ കാബി ( ഊര്‍ജം) അബ്ദുല്ല അല്‍ മീര്‍ – (വ്യോമയാനം ) അബ്ദുള്ള അല്‍ ഖലീഫ -( സാമ്പത്തിക നേതാവ്) , മുഹമ്മദ് അല്‍ സുവൈദി – ആഗോള നെഗോഷ്യേറ്റര്‍, മുഅ്ത്താസ് ബര്‍ഷിം – (ഒളിമ്പിക് ഐക്കണ്‍) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഖത്തരികള്‍.
സാംസ്‌കാരിക നേതൃത്വം മുതല്‍ ആഗോള ഊര്‍ജ്ജം, ധനകാര്യം, നയതന്ത്രം, വ്യോമയാനം – ലോക അത്ലറ്റിക്‌സ് വേദി വരെ – ഖത്തര്‍ അതിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത് തുടരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.