Local News
വെല്‍കെയര്‍ ഗ്രൂപ്പിന്റെ 25-ാം വാര്‍ഷിക രക്തദാന ക്യാമ്പയിന്‍ വലിയ വിജയമായി

ദോഹ . വെല്‍കെയര്‍ ഗ്രൂപ്പ് തങ്ങളുടെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, സംഘടിപ്പിച്ച രക്തദാന ക്യാമ്പയിന്‍ വലിയ വിജയമായി മാറി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററിന്റെ സഹകരണത്തോടെ ഗ്രൂപ്പ് ആസ്ഥാനത്ത് സംഘടിപ്പിച്ച കാമ്പയിനില്‍ 150-ലധികം പേരാണ് രക്തം ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തത്.
രക്തദാന ക്യാമ്പിന് പുറമേ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി, തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന നിരവധി സാമൂഹിക ഇടപെടലുകളും ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തതായി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് കെ.പി പറഞ്ഞു.