ഐ.എം.എഫ് പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു.
ഖത്തറിലെ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടെ സാന്നിധ്യത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഐ.എം.എഫ് പ്രതിനിധികള്‍ അംബാസിഡറുമായി സംസാരിച്ചു. സമൂഹ അവബോധത്തിലും വ്യാപനത്തിലും ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ വഹിക്കുന്ന വിലപ്പെട്ട പങ്കിനെ അംബാസഡര്‍ അഭിനന്ദിച്ചു.
