ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട , ഒരു കിലോ ഹെറോയിനും 6 കിലോ ഹാഷിഷും പിടികൂടി

ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട , ഒരു കിലോ ഹെറോയിനും 6 കിലോ ഹാഷിഷും പിടികൂടി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഹെറോയിന്‍, ഹാഷിഷ് എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്ന് വസ്തുക്കള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
ഖത്തറിലേക്ക് എത്തിയ ഒരു യാത്രക്കാരന്റെ ലഗേജില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പിടികൂടിയത്.
നൂതന സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചും സമഗ്രമായ മാനുവല്‍ തിരച്ചില്‍ ഉപയോഗിച്ചും നടത്തിയ പരിശോധനയില്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തി.
പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ആകെ ഭാരം ഒരു കിലോഗ്രാം ഹെറോയിനും 6 കിലോഗ്രാം ഹാഷിഷുമാണ്.
