രക്തദാന ക്യാമ്പയിന് തുടക്കം

ദോഹ. ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹമദ് ബ്ലഡ് ഡോനെഷന്‍ സെന്ററുമായി സഹകരിച്ച് രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. മെയ് 21 മുതല്‍ ലോക രക്തദാന ദിനമായ ജൂണ്‍ 14 വരെയുള്ള കാലയളവിലാണ് ബ്ലഡ് & പ്ലേറ്റ്‌ലെറ്റ് ഡോണേഷന്‍ പരിപാടി നടക്കുന്നത്.
ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ രക്തം നല്‍കിയാണ് ഈ ഒരു മാസ കാലത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് തുടക്കമിട്ടത്.
പരിപാടിയുടെ നേട്ടം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ വിവിധ കമ്പനികളും സാമൂഹിക സംഘടനകളും സഹകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ കമ്പാല, ട്രെഷറര്‍ ഇര്‍ഫാന്‍ പകര മറ്റുഭാരവാഹികളായ സലീം ഇടശ്ശേരി, അനീസ് വളപുരം, ചാന്ദിഷ് പൊന്നാനി, നിയാസ് പുളിക്കല്‍, വസീം അബ്ദുല്‍ റസാഖ്, രജീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി
രക്തം നല്‍കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍:
70617949, 70618121, 55369891
.