Local News

ഈദ്ഗാഹ് മലയാള ഖുത്വുബ പരിഭാഷ അല്‍സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍

ദോഹ. ഖത്തര്‍ മതകാര്യ വകുപ്പിന് കീഴില്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ ആല്‍മഹ്‌മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ അല്‍സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഖുത്വുബ മലയാള പരിഭാഷക്ക് പ്രമുഖ പണ്ഡിതന്‍ ഉമര്‍ ഫൈസി നേതൃത്വം നല്‍കും.

ഈദുല്‍ അദ്ഹ ദിനമായ ജൂണ്‍ 6, വെള്ളി രാവിലെ 4:58 നു നടക്കുന്ന ഈദ്ഗാഹിന് വുദ്വു ചെയ്ത് മുസ്വല്ലയുമായി വരുന്നത് സൗകര്യപ്രദമായിരിക്കും. വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നതായും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.