Local News

പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് ഖത്തറിലെ മലയാളി സമൂഹം

ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് ഖത്തറിലെ മലയാളി സമൂഹം. നിരവധി പ്രമുഖരാണ് മീഡിയ പ്‌ളസ് അധികൃതരില്‍ നിന്നും പെരുന്നാള്‍ നിലാവ് ഏറ്റുവാങ്ങിയത്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഐസിസി പ്രസിഡണ്ട് എ.പി.മണികണ് ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുന്നാള്‍ നിലാവ് സ്വീകരിച്ചത്.
ഐസിബിഎഫില്‍ പ്രസിഡണ്ട് ഷാനവാസ് ബാവ, വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ് എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നിലാവ് ഏറ്റുവാങ്ങി.
സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് , വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രസിഡണ്ട് സിയാദ് ഉസ് മാന്‍ തുടങ്ങി നിരവധി പേരാണ് പെരുന്നാള്‍ നിലാവ് കോപ്പികള്‍ ഏറ്റുവാങ്ങിയത്.

ഓണ്‍ലൈനിലായും പിഡിഎഫ് കോപ്പിയായും ആയിരക്കണക്കിനാളുകളാണ് പെരുന്നാള്‍ നിലാവ് ഇതിനകം ഏറ്റെടുത്തത്.

പെരുന്നാള്‍ നിലാവിന്റെ സൗജന്യ കോപ്പികള്‍ മീഡിയ പ്‌ളസ് ഓഫീസിന് പുറമേ, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഐസിബിഎഫ് ഓഫീസ്, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ എന്നിവിടങ്ങളിലും ലഭിക്കും.