Local News

ഒന്നിച്ചോണം നല്ലോണം ശ്രദ്ധേയമായി

ദോഹ. നോര്‍വ ഖത്തറും ക്ലാസ്സിക് ഖത്തറും ചേര്‍ന്നൊരുക്കിയ ഒന്നിച്ചോണം നല്ലോണം പരിപാടിയുടെ വൈവിധ്യത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി . ഐസിസി അശോക ഹാളിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ തെരഞ്ഞെടുത്ത പാട്ടുകള്‍ക്ക് പുറമെ ചെണ്ടമേളം, ക്ളാസിക്കല്‍ ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അവതരിപ്പിച്ചത്.

ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. വൈഭവ് തണ്ടാലെ മുഖ്യ അതിഥിയായ ചടങ്ങില്‍ ഐസിസി പ്രസിഡണ്ട് എ.പി.മണി കണ് ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, വൈസ് പ്രസിഡണ്ട് സന്ധനു,
ഐബിപിസി പ്രസിഡണ്ട് ത്വാഹ മുഹമ്മദ്, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അഡ്വ.ജാഫര്‍ ഖാന്‍ കേച്ചേരി, തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

നോര്‍വ ഖത്തര്‍ പ്രസിഡണ്ട് നിസാം അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സിമിന്‍ ചന്ദ്രന്‍, താസീന്‍ അമീന്‍, ക്‌ളാസിക് ഖത്തറിന്റെ ഷഫീഖ്, ബിന്ദു ചന്ദ്രന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.