Local News

ഐസിസിയില്‍ ഓണം സ്‌പെഷ്യല്‍ വെനസ്‌ഡേ ഫിയസ്റ്റ

ദോഹ. ഐസിസി വനിതാ ഫോറവുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഓണം സ്‌പെഷ്യല്‍ വെനസ്‌ഡേ ഫിയസ്റ്റ അവതരിപ്പിച്ചു. ഐസിസിയില്‍ അഫിലിയേറ്റ് ചെയ്ത കൂട്ടായ്മകളുടെ ഉജ്ജ്വലമായ പ്രകടനങ്ങള്‍ പരിപാടിയെ സവിശേഷമാക്കി.
ഐസിസി വനിതാ ഫോറം പ്രസിഡന്റ് അഞ്ജന മേനോന്‍ ഉദ്ഘാടനം ചെയ്തു. ഡോ. മനീഷ വൈഭവ് തണ്ടലെ മുഖ്യാതിഥി ആയിരുന്നു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ അധ്യക്ഷ പ്രസംഗം നടത്തി. ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലര്‍ (ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ മേധാവി) ഡോ. വൈഭവ് എ. തണ്ടലെയും സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഈ അവസരത്തില്‍, യുഎന്‍ സുസ്ഥിര വികസന പരിഹാര ശൃംഖല (എസ്ഡിഎസ്എന്‍) പ്രോഗ്രാമിന് കീഴില്‍ ആഗോള സ്‌കൂള്‍ അഭിഭാഷക എന്ന നിലയില്‍ നേടിയ നേട്ടത്തിന് ശ്രീമതി മോള്‍സി മാത്യുവിനെ ആദരിച്ചു.

ഐസിസി സെക്രട്ടറി പ്രദീപ് പിള്ള സ്വാഗതവും സെക്രട്ടറി അഫ്‌സല്‍ അബ്ദുള്‍മജീദിന്റെ നന്ദിയും പറഞ്ഞു. പ്രേമ ശരത് , വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.