Local News

സാംസ്‌കാരിക സംഗമത്തിന് വേദിയൊരുക്കി ജി.ആര്‍.സി.സി.യുടെ ആര്‍ട്ട് & ഡാന്‍സ് വര്‍ക്ക്ഷോപ്പ് ‘ചിത്ര നൃത്യം’സെപ്റ്റംബര്‍ 27-ന്

ദോഹ. കുട്ടികളുടെയും കൗമാരക്കാരുടെയും കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് ഖത്തര്‍ (ജി.ആര്‍.സി.സി.) ഒരു കലാ-സാംസ്‌കാരിക സംഗമത്തിന് വേദിയൊരുക്കുന്നു. വിവിധതരം പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ നിറപ്പകിട്ടാര്‍ന്നതും വ്യത്യസ്തവുമായ പരിശീലന ശില്പശാലകളാണ് സംഘടിപ്പിക്കുന്നത്. അതിന്റെ ആദ്യപടിയായി ജി. ആര്‍.സി.സി. ആര്‍ട്ട് & ഡാന്‍സ് വര്‍ക്ക്ഷോപ്പ് ‘ചിത്ര നൃത്യം’ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 27-ന് വൈകിട്ട് 6:30 മുതല്‍ 8:30 വരെ, മത്താര്‍ ഖദീമിലെ റോയല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി, കുട്ടികള്‍ക്ക് കലയുടെ വര്‍ണ്ണ ലയങ്ങളും നൃത്തത്തിന്റെ താളവിന്യാസങ്ങളും ഒരുമിച്ച് അനുഭവിക്കാനുള്ള അപൂര്‍വ്വ വേദിയാണ് അണിയിച്ചൊരുക്കുന്നത്.

ചിത്രകലയും നൃത്തവും ഒരുമിച്ച് സമന്വയിപ്പിച്ച് കുട്ടികള്‍ക്ക് പുതിയൊരു അനുഭവം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. ജീവിതത്തില്‍ നിറങ്ങള്‍ പോലെയും താളങ്ങള്‍ പോലെയും കലയും നൃത്തവും ഹൃദയത്തെയും മനസ്സിനെയും ഉണര്‍ത്തുന്നുവെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
പരിചയസമ്പന്നരായ കലാകാരന്മാരും നര്‍ത്തകരും ഈ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസിക്കല്‍, കോണ്ടെംപററി നൃത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചിത്രരചനാ പരിശീലനവും നല്‍കും. ഇത് തുടര്‍ ശില്പശാലകളുടെ ആദ്യ പടിയാണെന്നും, പഠനവും വിനോദവും ഒരുമിപ്പിച്ച് സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ ഇത് സഹായിക്കുമെന്നും മുഖ്യ സംഘടകയും ജി.ആര്‍.സി.സി. പ്രസിഡന്റുമായ രോഷ്‌നി കൃഷ്ണന്‍ അറിയിച്ചു.

ഈ സൗജന്യ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. പ്രവേശനത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 7111 7954 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് ,
തികച്ചും സൗജന്യമായ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ രജിസ്ട്രാര്‍ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു .

https://docs.google.com/forms/d/e/1FAIpQLSeIVg9gM1p1VBUr7nFl35W9gFVUcdqF8d_NJatzrrwUijNeAg/viewform?usp=header