Breaking News

ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫീഡ് ബാക്ക് തേടി ഗതാഗത മന്ത്രാലയം

ദോഹ: കൂടുതല്‍ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ പൊതുഗതാഗതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഖത്തര്‍ പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, പൊതുഗതാഗത ഉപയോക്താക്കളില്‍ നിന്ന് ഫീഡ്ബാക്ക് തേടുന്നതായി ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.

ഖത്തറിലെ ഗതാഗത ആവശ്യങ്ങളെക്കുറിച്ച് മികച്ച ധാരണ കൈവരിക്കുന്നതിന് യാത്രക്കാരുടെ അഭിപ്രായങ്ങള്‍ സഹായകമാകുമെന്നാണ് മന്ത്രാലയം കരുതുന്നത്.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ സര്‍വേ ആക്സസ് ചെയ്യാന്‍ കഴിയും. താഴെ കൊടുത്ത ലിങ്കും ഉപയോഗിക്കാം.

https://ee.kobotoolbox.org/x/7Xv2iw2M