Local News

സംസ്‌കൃതി ഖത്തർ കാനത്തിൽ ജമീല എം എൽ എയെ അനുസ്മരിച്ചു

ദോഹ: സംസ്‌കൃതി ഖത്തർ കൊയിലാണ്ടി നിയമസഭ അംഗവും സി പി ഐ(എം) ജില്ലാ കമ്മിറ്റി അംഗവുമായ കാനത്തിൽ ജമീല എം എൽ എയെ അനുസ്മരിച്ചു. സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ അനുസ്മരണ പ്രഭാഷണം നടത്തി. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ നിന്നും ഉയർന്നു വന്ന കാനത്തിൽ ജമീല മലബാറിലെ പാർട്ടിയുടെ ജനകീയ മുഖമായി മാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് കൊയിലാണ്ടിയുടെ ജനപ്രതിനിധിയായി നിയമസഭയിൽ എത്തുന്നത് എന്നും ജനകീയ വിഷയങ്ങളിൽ ജനങ്ങൾക്ക് ഒപ്പം നിന്ന സാമൂഹിക പ്രവർത്തകയെയാണ് കാനത്തിൽ ജമീലയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് എന്നും അദ്ദേഹം അനുസ്മരിച്ചു. സംസ്‌കൃതി മുൻ പ്രസിഡന്റ് അഹമ്മദ്‌കുട്ടി , വനിതാവേദി സെക്രട്ടറി ജെസിത, കേന്ദ്ര കമ്മിറ്റി അംഗം രവി മണിയൂർ ,കൊയിലാണ്ടി മണ്ഡലത്തിൽ നിന്നുള്ള സംസ്‌കൃതി അംഗങ്ങളായ ജബ്ബാർ, റാഷിദ് എന്നിവരും എം എൽ എ യെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. സംസ്‌കൃതി സെക്രട്ടറി ബിജു പി മംഗലം യോഗത്തിന് സ്വാഗതം പറഞ്ഞു