Local News

സണ്‍ഫ്‌ളവര്‍ പ്രോഗ്രാമിലൂടെ മറഞ്ഞിരിക്കുന്ന വൈകല്യമുള്ള യാത്രക്കാരെ പിന്തുണയ്ക്കാനൊരുങ്ങി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദോഹ: സണ്‍ഫ്‌ളവര്‍ പ്രോഗ്രാമിലൂടെ മറഞ്ഞിരിക്കുന്ന വൈകല്യമുള്ള യാത്രക്കാരെ പിന്തുണയ്ക്കാനൊരുങ്ങി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് . യാത്രക്കാര്‍ക്ക് തങ്ങളുടെ മറഞ്ഞിരിക്കുന്ന വൈകല്യം പങ്കുവെക്കാനുള്ള ലളിതവും സ്വമേധയാ ഉള്ളതുമായ മാര്‍ഗമായി സൂര്യകാന്തിയെ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമാണിത്.

സണ്‍ഫ്‌ളവര്‍ ലെയിനിയാര്‍ഡ് ധരിക്കുന്നതിലൂടെ, വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ സമയം, വ്യക്തമായ ആശയവിനിമയം അല്ലെങ്കില്‍ അധിക പിന്തുണ എന്നിവ ആവശ്യമായി വന്നേക്കാം എന്നതിന്റെ സൂചന യാത്രക്കാര്‍ക്ക് നല്‍കാന്‍ കഴിയുമെന്നും, ഇത് യാത്രക്കാരുടെ യാത്രയിലുടനീളം ധാരണയും കൂടുതല്‍ പിന്തുണയുള്ള ഇടപെടലുകളും സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും എച്ച്‌ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചു.