Local News

പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആദരം

ദോഹ. പ്രശസ്തമായ കേരള കലാമണ്ഡലത്തില്‍ പരിശീലനം നേടിയ മോഹിനിയാട്ടം കലാകാരി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) ആദരിച്ചു.

ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍ , വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.