Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മേഖലയിലെ വൈദഗ്ധ്യ കൈമാറ്റം ഉത്തേജിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വെബ് ഉച്ചകോടി സഹായകമാകും – ഖത്തര്‍ അമീര്‍

ദോഹ. മേഖലയിലെ വൈദഗ്ധ്യ കൈമാറ്റം ഉത്തേജിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വെബ് ഉച്ചകോടി ഖത്തര്‍ 2026 സംഭാവന നല്‍കുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രത്യാശ പ്രകടിപ്പിച്ചു.

‘ഇന്ന്, വെബ് ഉച്ചകോടി ഖത്തര്‍ 2026-ലേക്കുള്ള എന്റെ സന്ദര്‍ശന വേളയില്‍, നമ്മുടെ മേഖലയിലെ ഈ പ്രമുഖ സാങ്കേതിക പ്ലാറ്റ്ഫോം ആതിഥേയത്വം വഹിക്കുന്ന നൂതന സംരംഭങ്ങള്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. ഡിജിറ്റല്‍ മേഖലയിലെ നവീകരണം, പങ്കാളിത്തം, സംരംഭകത്വം എന്നിവയ്ക്കുള്ള പുതിയ പാതകള്‍ തുറക്കാന്‍ ഈ സംരംഭങ്ങള്‍ക്ക് കഴിയും. വൈദഗ്ധ്യ കൈമാറ്റം ഉത്തേജിപ്പിക്കുന്നതിനും മേഖലയിലുടനീളം വിജ്ഞാന സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഉച്ചകോടി സംഭാവന നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു വെന്ന് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റില്‍ അമീര്‍ പറഞ്ഞു

Related Articles

Back to top button