Local News

വാക്ക് വിത് ഖ്യൂമേറ്റ്‌സ് അവിസ്മരണീയമായി

ദോഹ. ഖത്തര്‍ ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ഖ്യൂമേറ്റ്‌സ് ടീം ദോഹയിലെ സുന്ദരമായ കോര്‍ണിഷ് മിയ പാര്‍ക്കില്‍ സംഘടിപ്പിച്ച വാക്ക് വിത് ഖ്യൂമേറ്റ്‌സ് അവിസ്മരണീയമായി . പ്രസിഡന്റ് ജമ്‌നാസ് മാലൂര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ സെക്ടറി പ്രശോബ് നമ്പിയാര്‍ വൈസ് പ്രസിഡണ്ട് ആശ ,മുഹമ്മദ് ശാമില്‍ ,അന്‍ഷിഫ് ,സഫീര്‍ ,സുബൈദ ഇഷാക് എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നിറ സാനിധ്യമായി ട്രെയിനര്ഡ ഫിറോസ് ആരോഗ്യ കരമായ വ്യായാമ മുറകള്‍ പരിശീലിപ്പിച്ചു.

സൗഹൃദബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യകരമായ ജീശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി പങ്കെടുത്തവര്‍ക്കെല്ലാം പ്രചോദനകരമായ അനുഭവമായി. കൂട്ടായ്മയുടെ ശക്തിയും സജീവമായ ജീവിതത്തിന്റെ പ്രാധാന്യവും ഓര്‍മ്മിപ്പിച്ച ‘വാക്ക് വിത് ഖ്യൂമേറ്റ്‌സ് ദേശീയ കായികദിനത്തിന്റെ ആത്മാവിനെ മനോഹരമായി പ്രതിഫലിപ്പിച്ചു.