Local News

യൂത്ത് കിക്ക് സീസണ്‍ 1 ന് പ്രൗഢഗംഭീര സമാപനം; അല്‍ മെസില എഫ് സി ജേതാക്കള്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച യൂത്ത് കിക്ക് സീസണ്‍ വണ്‍- ഇന്റര്‍ യൂണിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പ്രൗഢഗംഭീരമായ സമാപനം.

26 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ അസീസിയ എഫ് സിക്കെതിരെ (0 – 1) അല്‍ മെസില എഫ് സി ജേതാക്കളായി.

മികച്ച താരമായി അജ്മല്‍, മികച്ച ഗോളിയായി ഷാഫിര്‍ എന്നിവരെ തിരഞ്ഞെടുത്തു.

വിജയികള്‍ക്ക് യൂത്ത് ഫോറം പ്രസിഡന്റ് അസ്ലം തൗഫീഖ് എം.ഐ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍, യൂത്ത് ഫോറം വൈസ് പ്രെസിഡന്റുമാരായ ബിന്‍ഷാദ് പുനത്തില്‍, റഷാദ് മുബാറക് അമാനുല്ല, എന്നിവര്‍ സമ്മാന വിതരണം നടത്തി.

പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായ കായിക പരിപാടി യൂത്ത് ഫോറം കായിക വിഭാഗം കണ്‍വീനവര്‍ മുഹമ്മദ് ശാക്കിര്‍, സമിതി അംഗങ്ങളായ മൂമിന്‍ ഫാറൂഖ്, ഷനാസ് വി.കെ, ജീഷിന്‍ അബൂബക്കര്‍, ഷാദ്, അനസ് , അസ്ജദ്, ഹസനുല്‍ ബന്ന എന്നിവര്‍ നേതൃത്വം നല്‍കി.