Local News

കുവാഖ്, ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിച്ചു

ദോഹ: കണ്ണൂരുകാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്, റോക്ക ജിം സഹകരണത്തോടെ ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. ഐന്‍ ഖാലിദ് ഉം അല്‍ സനീം പാര്‍ക്കിലെ പ്രത്യേകമായി ഒരുക്കിയ പവലിയനില്‍, ആരോഗ്യ സംരക്ഷണത്തിന് സഹായകമായ വിവിധ കളികളും വ്യായാമങ്ങളും അരങ്ങേറി.

ആമുഖ പ്രസംഗത്തില്‍ കുവാഖ് പ്രസിഡന്റ് നൗഷാദ് അബൂ യുവതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി നിത്യ വ്യായാമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, സ്‌പോര്‍ട്‌സ് സെക്രട്ടറി മഹേഷ്. എ, കള്‍ച്ചറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് മനോഹരന്‍, സെക്രട്ടറി സൂരജ് രവീന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍, സ്മൈല്‍ കുവാഖ് പ്രസിഡന്റ് ഷീജ സിദ്ധാര്‍ത്ഥന്‍, സെക്രട്ടറി ജ്യോതി രമേശ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സജീവന്‍ വി കെ, പ്രദീപ് ജി നായര്‍, പ്രതീഷ്. എം. വി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

നാല് മണിക്കൂര്‍ നീണ്ടു നിന്ന സ്‌പോര്‍ട്‌സ് ആക്ടിവിറ്റിയില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് സെക്രട്ടറി മഹേഷ്. എ നന്ദി പറഞ്ഞു.