Breaking News

ഖത്തര്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി

ഖത്തര്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി
പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് എംബസി ഇന്ത്യന്‍ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കാനും വിവിധ പ്ലാറ്റ്ഫോമുകളില്‍ കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രക്ഷേപണം ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ ഒഴിവാക്കാനും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട കാര്യവും എംബസി ഓര്‍മിപ്പിച്ചു