Breaking News

ഖത്തറിന് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ഖത്തര്‍ സായുധ സേന

ഇന്ന് പുലര്‍ച്ചെയും ഖത്തറിന് നേരെ ഇറാന്റെ മിസൈല്‍, ആക്രമണമുണ്ടായതായും ഖത്തര്‍ സായുധ സേന മിസൈലുകള്‍ വിജയകരമായി നിര്‍വീര്യമാക്കിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ പ്രാദേശിക സമയം 3 മണിയോടെയാണ് ഇറാന്റെ ആക്രമണം ഉണ്ടായത്. രാജ്യത്ത് സുരക്ഷാ ഭീഷണി ഉയര്‍ന്നതായി പൊതുജനങ്ങള്‍ക്ക് ദേശീയ മുന്നറിയിപ്പ് സിസ്റ്റം മുഖേന മൊബൈല്‍ ഫോണുകളില്‍ സന്ദേശം അയച്ചിരുന്നു.
ഏതാനും നിമിഷങ്ങള്‍ക്കകം സുരക്ഷ ഭീഷണി അവസാനിച്ചതായും സ്ഥിതിഗതികള്‍ സാധാരണ നിലയിലായതായും അറിയിപ്പ് വന്നു.