ഖുര്‍ആന്‍ പഠനത്തിനുള്ള ജനകീയ സംരംഭം – ‘നൂന്‍ ഖുര്‍ആന്‍ ലേണിംഗി’നു തുടക്കമായി

ദോഹ: പ്രവാസി മലയാളികളുടെ ഖുര്‍ആന്‍ പഠനം എളുപ്പവും ജനകീയവും എന്നാല്‍ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ് ഫോം -നൂന്‍ ഖുര്‍ആന്‍ ലേണിംഗിന് ദോഹയില്‍ തുടക്കമായി. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ) ഖത്തറിന്റെ മേല്‍നോട്ടത്തില്‍ ആണ് സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ക്ക് പ്രയോജനപ്രദമാകുന്ന സംവിധാനത്തിന് ആരംഭം കുറിച്ചത്.
ലളിതമായ പഠന സാമഗ്രികളും എ ഐ ഉള്‍പ്പെടെ നൂതന സാങ്കേതങ്ങളും ടൂളുകളും ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന നൂന്‍ ഖുര്‍ആന്‍ ലേണിംഗിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
മനുഷ്യ സമൂഹം പല തരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പുതിയ കാലത്ത് വിശുദ്ധ ഖുര്‍ആനിലൂടെ ആദര്‍ശപരവും പ്രായോഗികവുമായ കരുത്ത് നേടുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
പ്രവാസത്തിന്റെ തിരക്കിനിടയിലും ദൈവിക ഗ്രന്ഥം മനസ്സിലാക്കാനുള്ള അസുലഭമായ അവസരമാണ് നൂന്‍ പ്ലാറ്റ്‌ഫോം എന്നും ഈ അവസരം പരാമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സി ഐ സി ഖത്തര്‍ പ്രസിഡന്റ് ആര്‍. എസ്. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആത്മീവും ധാര്‍മികവുമായ ഉള്ളടക്കം വ്യക്തി-കുടുംബ- സാമൂഹിക ഘടനകളിലുള്ള അസന്തുലിതത്വവും അനീതിയും ഇല്ലാതാക്കി മനുഷ്യര്‍ക്ക് സമാധാനം നല്‍കാന്‍ പ്രാപ്തിയുള്ളതാണെന്ന്
അദ്ദേഹം പറഞ്ഞു . പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും വാഗ്മിയുമായ ഡോ. അബ്ദുല്‍ വാസിഹ് മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയില്‍ ”നൂന്‍ ഫാമിലി ഖുര്‍ആന്‍ ലേണിംഗ്” , ”നൂന്‍ ബിസിനസ് & പ്രൊഫഷണല്‍സ് ലേണിംഗ് എന്നിവയുടെ പ്രഖ്യാപനം സി ഐ സി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ സി അബ്ദുല്ലത്തീഫ്, കെ ടി അബ്ദുറഹിമാന്‍ എന്നിവര്‍ നിര്‍വഹിച്ചു.
നൂന്‍ സ്റ്റുഡന്റ്‌സ് ലേണിംഗ് പ്രഖ്യാപനം സ്റ്റുഡന്റ് ഇന്ത്യ ഖത്തര്‍ പ്രഡിഡന്റ് അമീന്‍ സബകും ഗേള്‍സ് ഇന്ത്യ കേന്ദ്ര ജോയിന്റ് സെക്രട്ടറി നഷ് വ ഇബ്രാഹിമും ചേര്‍ന്ന് നിര്‍വഹിച്ചു.
വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് നസീമ ടീച്ചര്‍, യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് അസ്ലം തൗഫീഖ് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.
നൂന്‍ ഖുര്‍ആന്‍ ലേര്‍ണിഗ് യൂട്യൂബ് ചാനലിന് പ്രമുഖ പണ്ഡിതനും അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം ഡെപ്യൂട്ടി റെക്ടറുമായ ഡോ നഹാസ് മാളയുടെ വീഡിയോ പ്രഭാഷണം സ്വിച് ഓണ്‍ ചെയ്തു സി ഐ സി കേന്ദ്ര കമ്മിറ്റി അംഗം നഹ് യ നസീര്‍ തുടക്കം കുറിച്ചു.
തുടര്‍ന്ന് കഴിഞ്ഞ റമദാനില്‍ നടന്ന സൂറ അല്‍ മുംതഹിന ഖുര്‍ആന്‍ പ്രശ്‌നോത്തരി മത്സരങ്ങളില്‍ മികച്ച റാങ്കുകള്‍ നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആയിഷ ഷാന, ഫാത്തിമ എം, ശിഹാബ് ഹംസ എന്നിവര്‍ ആദ്യ മൂന്നു റാങ്കുകള്‍ക്കുള്ള അവാര്‍ഡുകള്‍ സ്വീകരിച്ചു. മുഹമ്മദ് അഫ്‌സല്‍ മലയില്‍, നാദിര്‍ ഉമര്‍, ഹര്‍ഷീന എം എഛ് എന്നിവര്‍ ഫുള്‍ മാര്‍ക്ക് നേടിയതിനുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
ഖുര്‍ആന്‍ അധ്യാപന രംഗത്ത് സ്ത്യുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന ഡോ. അബ്ദുല്‍ വാസിഹ്, എം. ടി. ആദം, സുഹൈല്‍ ശാന്തപുരം, ഡോ. താജ് ആലുവ, ഷാനവാസ് ഖാലിദ്, എന്നിവരെയും നൂന്‍ ലോഗോ ഡിസൈന്‍ ചെയ്ത ബാസിത് ഖാനെയും സാങ്കേതിക സഹായങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മീഡിയ ടീമിനെയും ചടങ്ങില്‍ ആദരിച്ചു. നൂന്‍ ഖുര്‍ആന്‍ ലേര്‍ണിംഗ് ഡയറക്ടര്‍ കെ ടി മുബാറക് സമാപന പ്രഭാഷണം നിര്‍വഹിച്ചു.
അബ്ദുല്‍ റഹീം മുഹ്യിദ്ദീന്‍ ഖുര്‍ആന്‍ പാരായണം നടത്തി. സി ഐ സി ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ സ്വാഗതവും വിമന്‍ ഇന്ത്യ വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ ടീച്ചര്‍ നന്ദിയും പറഞ്ഞു. സി ഐ സി കേന്ദ്ര സമിതി അംഗങ്ങള്‍ ആയ ടി കെ ഖാസിം, വിമന്‍ ഇന്ത്യ ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷഫ്ന വാഹിദ് എന്നിവര്‍ സംബന്ധിച്ചു. സി ഐ സി സെക്രട്ടറി മുഹമ്മദ് റാഫി, മീഡിയ ഹെഡ് മുനീഷ് എ സി, നൂന്‍ ഖുര്‍ആന്‍ ലേണിംഗ് കോര്‍ഡിനേറ്റര്‍ ജോഹര്‍ അഹ്‌മദ്, നൗഫല്‍ പാലേരി, ബഷീര്‍ അഹ്‌മദ് നിലമ്പൂര്‍ സിദ്ധീഖ് വേങ്ങര, താഹിര്‍ കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

