Local News
ഹോം സ്‌കൂള്‍ പ്രവേശനനടപടികള്‍ ആരംഭിച്ച് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍

ഹോം സ്‌കൂള്‍ പ്രവേശനനടപടികള്‍ ആരംഭിച്ച് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ . വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിദ്യാര്‍ത്ഥികളുടെ ജീവിതസാഹചര്യങ്ങള്‍ക്കിണങ്ങുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ പഠനാനുഭവങ്ങള്‍ പ്രദാനംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിദ്യാര്‍ത്ഥികേന്ദ്രിത പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എപ്പോള്‍ വേണമെങ്കിലും എവിടെയും വിദ്യാഭ്യാസം തുടരാന്‍ പഠിതാക്കളെ ശാക്തീകരി ക്കുക എന്നതാണ് ഹോംസ്‌കൂളിംഗ് സംവിധാനത്തിന്റെ ലക്ഷ്യം.
കുട്ടികളെ ചേര്‍ക്കാന്‍ താല്‍പ്പര്യമുള്ള രക്ഷിതാക്കള്‍ക്ക് കൂടുതല്‍ വിവര ങ്ങള്‍ക്ക് www.sisqatar.info എന്ന സ്‌കൂള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം.