Local News
കമ്മ്യൂണിറ്റി പോലീസ് വകുപ്പ് പരിശീലന വര്ക്ക്ഷോപ്പ് സംഘടിപ്പിച്ചു

കമ്മ്യൂണിറ്റി പോലീസ് വകുപ്പ്, ബിഹേവിയറല് ഹെല്ത്ത് കെയര് സെന്ററുമായി സഹകരിച്ച് കുടുംബത്തിനുള്ളില് പോസിറ്റീവ് ബിഹേവിയര് കെട്ടിപ്പടുക്കുക’ എന്ന വിഷയത്തില് പരിശീലന വര്ക്ക്ഷോപ്പ് സംഘടിപ്പിച്ചു
കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില് കുടുംബത്തിന്റെ പങ്ക്, പെരുമാറ്റ വെല്ലുവിളികള് കൈകാര്യം ചെയ്യുന്നതിലെ മികച്ച രീതികള്, എന്നിവയുള്പ്പെടെ പെരുമാറ്റ ആരോഗ്യ മേഖലയിലെ നിരവധി വിഷയങ്ങള് വര്ക്ക്ഷോപ്പ് അഭിസംബോധന ചെയ്തു.
കമ്മ്യൂണിറ്റി പോലീസ് വകുപ്പ് ഡയറക്ടര് ബ്രിഗേഡിയര് ഡോ. ഇബ്രാഹിം മുഹമ്മദ് അല് സുമൈഹ്, ട്രാഫിക് ഡയറക്ടര് ജനറല് ബ്രിഗേഡിയര് ജാബര് അലി അല് കുബൈസി, വകുപ്പിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും നിരവധി ഉദ്യോഗസ്ഥര് എന്നിവര് പരിപാടിയില് പങ്കെടുത്തു.