അല്‍ സഫ് ലിയ ഐലന്‍ഡില്‍ സമുദ്ര വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത മന്ത്രാലയം

ഖത്തറിലെ അല്‍ സഫ് ലിയ ഐലന്‍ഡില്‍ സമുദ്ര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും സുരക്ഷയും സംരക്ഷണവും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് സമുദ്ര വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത മന്ത്രാലയം
ഇത് സംബന്ധിച്ച് ഗതാഗത മന്ത്രാലയം എല്ലാ കപ്പല്‍, ബോട്ട്, ഉടമകള്‍, ഓപ്പറേറ്റര്‍മാര്‍, ജല വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍, മറീന അധികാരികള്‍ എന്നിവര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ചട്ടം ലഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
-വടക്കന്‍ മേഖലയില്‍: ജെറ്റ് സ്‌കികളും ജെറ്റ് ബോട്ടുകളും ഉപയോഗിച്ചുള്ള ജല വിനോദ, കായിക പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി.
-തെക്കന്‍ മേഖലയില്‍: യാച്ചുകള്‍, ബോട്ടുകള്‍ എന്നിവയ്ക്കും സമാനമായ മറ്റു മറൈന്‍ വാഹനങ്ങള്‍ക്കും മാത്രമാണ് ഇവിടെ അനുമതി. പരിമിതമായ സമയം വരെ ഇവിടെ നങ്കൂരമിടാന്‍ അനുവാദമുണ്ട്.
