Local News

ഏകീകൃത ലിബിയന്‍ ബജറ്റില്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത് ഖത്തര്‍ ഉള്‍പ്പടെ പത്ത് രാജ്യങ്ങള്‍

ഏപ്രില്‍ 11 ന് 2026 ലെ ഏകീകൃത ലിബിയന്‍ ബജറ്റില്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത് ഖത്തര്‍ ഉള്‍പ്പടെ പത്ത് രാജ്യങ്ങള്‍

സൗദി അറേബ്യ, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, തുര്‍ക്കി, യുഎഇ, യു.കെ, യു.എസ്.എ എന്നിവയാണ് സ്വാഗതം ചെയ്ത രാജ്യങ്ങള്‍

ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തെ ലിബിയന്‍ ദേശീയ ബജറ്റാണിത്, പടിഞ്ഞാറന്‍, കിഴക്കന്‍ മേഖലകളിലെ ലിബിയന്‍ നേതാക്കള്‍ തമ്മിലുള്ള സാമ്പത്തിക ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക ചുവടുവയ്പ്പാണിത്.

ലിബിയയുടെ ഐക്യത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും കാരണമാകുന്ന ഈ കരാറിലെത്തുന്നതില്‍ സ്വീകരിച്ച ക്രിയാത്മക സമീപനത്തെ രാജ്യങ്ങള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ പ്രശംസിച്ചു.