ഓഡിയോളജി സ്‌ക്രീനിംഗ് സേവനം വിപുലീകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി

ഖത്തര്‍ യൂണിവേഴ്സിറ്റി, ഉം സലാല്‍, മിസൈമീര്‍, മുഐതര്‍, അല്‍ ദായെന്‍, അല്‍ ഖോര്‍, ഉം ഗുവൈലിന എന്നീ ഏഴ് ആരോഗ്യ കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി വെല്‍-ബേബി ക്ലിനിക്കുകളിലെ ഓഡിയോളജി സ്‌ക്രീനിംഗ് സേവനം വിപുലീകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ ഓഡിയോളജി സ്‌ക്രീനിംഗ് സേവനം വിപുലീകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് ഇന്നലെയാണ് തുടക്കമായത്. ഓരോ ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുത്ത ദിവസങ്ങളിലും നിര്‍ദ്ദിഷ്ട സമയങ്ങളിലും സേവനം ലഭ്യമാകും.
ഈ വിപുലീകരണത്തോടെ, നവജാത ശിശുക്കളുടെ ശ്രവണ പരിശോധന വാഗ്ദാനം ചെയ്യുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 20 ആയി ഉയര്‍ന്നു.
മദീനത്ത് ഖലീഫ, അല്‍ റുവൈസ്, ഉം അല്‍ സെനീം, അല്‍ വാബ്, അല്‍ ഷീഹാനിയ, അല്‍ മഷാഫ് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടം ഏപ്രില്‍ 26 ന് ആരംഭിക്കും.